Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Ornaments

വി​ദ്യാ​ർ​ഥി​ക്ക് മ​യ​ക്കു​മ​രു​ന്നു ന​ല്കി സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത ഇ​ര​ട്ടസ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

ഫോ​​​ർ​​​ട്ട്​​​കൊ​​​ച്ചി: പ​​തി​​നാ​​റു​​കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്കു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്‍​കി പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ചും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യും സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ ഇ​​​ര​​​ട്ടസ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

പ​​​ള്ളു​​​രു​​​ത്തി മ​​​ങ്കാ​​​മ​​​ഠം ത​​​റേ​​​പ്പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ റെ​​​ന്‍​ഫി​​​ന്‍ ആ​​​ന്‍റ​​​ണി(21), ആ​​​ൻ​​​ഫി​​​ൻ ആ​​​ന്‍റ​​​ണി (21) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ​​​ള്ളു​​​രു​​​ത്തി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.

വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യി സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ച്ച പ്ര​​​തി​​​ക​​​ൾ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ന​​​ല്‍​കു​​​ക​​​യും പി​​​ന്നീ​​​ട് ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യം മാ​​​താ​​​പി​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു ശേ​​​ഷം വീ​​​ട്ടി​​​ല്‍​നി​​​ന്നു സ്വ​​​ർ​​​ണം എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​യി ഭീ​​​ഷ​​​ണി. അ​​​ല്ലെ​​​ങ്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ള്‍ വീ​​​ട്ടു​​​കാ​​​രെ കാ​​​ണി​​​ക്കു​​​മെ​​​ന്നും, സാ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ഭ​​​യ​​​പ്പെ​​​ടു​​​ത്തി.

ഗ​​​ത്യ​​​ന്ത​​​ര​​​മി​​​ല്ലാ​​​തെ വി​​​ദ്യാ​​​ർ​​​ഥി അ​​​മ്മ​​​യു​​​ടെ ഒ​​​ന്ന​​​ര പ​​​വ​​​ൻ തൂ​​​ക്കം വ​​​രു​​​ന്ന സ്വ​​​ർ​​​ണ പാ​​​ദ​​​സ​​​രം വീ​​​ട്ടി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത് പ്ര​​​തി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ കാ​​​ണാ​​​താ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണു സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ചു​​​രു​​​ള​​​ഴി​​​യു​​​ന്ന​​​ത്.

ല​​​ഹ​​​രിക്കച്ച​​​വ​​​ട​​​ത്തി​​​നു പ​​​ണം സ്വ​​​രൂ​​​പി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​കാം പ്ര​​​തി​​​ക​​​ള്‍ സ്വ​​​ര്‍​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.

Latest News

Up